അനുബന്ധ വാര്‍ത്തകള്‍
- 'പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴി': സ്വപ്നയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഷാജ് കിരണ്‍
- 'ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഞാന്‍ പറയുന്നില്ല'; മലക്കംമറിഞ്ഞ് സ്വപ്ന സുരേഷ്
- സ്വപ്ന സുരേഷ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു
- ജൂണ്‍ 13വരെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
- മുൻകൂർ ജാമ്യാപേക്ഷാ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി, അതുവരെ അറസ്റ്റ് പാടില്ല
'ധൈര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് വാ'; സ്വപ്ന സുരേഷിനെ വെല്ലുവിളിച്ച് നികേഷ് കുമാര്‍
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വപ്ന സുരേഷ് മറുപടി പറയണമെന്ന് മാധ്യമപ്രവര്ത്തകന് നികേഷ് കുമാര്‍. എച്ച്.ആര്.ഡി.എസ്. എന്ന സന്നദ്ധ സംഘടനയുടെ ഓഫീസില്‍ ഇരുന്നാണ് സ്വപ്ന തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാനനഷ്ടത്തിനു ആര് ഉത്തരവാദിത്തം പറയുമെന്ന് എച്ച്.ആര്.ഡി.എസ്. പ്രതിനിധിയോട് നികേഷ് ചോദിച്ചു.
സ്വപ്ന സുരേഷിനോട് തത്സമയം ചര്‍ച്ചയ്ക്ക് വരാമോ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ പാലക്കാട് റിപ്പോര്‍ട്ടര്‍ ചോദിച്ചു. പറ്റില്ലെന്ന് സ്വപ്ന പറഞ്ഞു. അവരെ പോലെ ഒരു ഭീരു വേറെ ഉണ്ടാകില്ല. ഭീരുവല്ലെങ്കില്‍ സ്വപ്നയെ തത്സമയം വെല്ലുവിളിക്കുന്നു. അവരിത് കേള്‍ക്കുന്നുണ്ടെങ്കില്‍ കേള്‍ക്ക്. എന്റെയടുത്ത് ചര്‍ച്ചയ്ക്ക് വാ. ഫോണിലൂടെ ചര്‍ച്ചയ്ക്ക് വന്നാല്‍ മതിയെന്നും നികേഷ് കുമാര്‍ വെല്ലുവിളിച്ചു.