1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Neet Exam News

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് അച്ഛനും മകനും ജീവനൊടുക്കി

Neet Exam
നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് അച്ഛനും മകനും ജീവനൊടുക്കി. ചെന്നൈയിലാണ് സംഭവം. ജഗദീശ്വരന്‍ എന്ന വിദ്യാര്‍ത്ഥിയും സെല്‍വ ശേഖര്‍ എന്ന പിതാവുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിനെ ചൊല്ലി രാഷ്ട്രീയ പോര്‍ കനക്കുന്നതിനിടെയാണ് സംഭവം. രണ്ടുതവണ പരീക്ഷ എഴുതി പരാജയപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. 
 
2021ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നീറ്റ് മാനദണ്ഡം ഒഴുവാക്കി പ്ലസ്ടുമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാകുന്ന ബില്‍ കൊണ്ടുവന്നത്. 
അടുത്ത ലേഖനം
ബലൂചിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു