സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (12:32 IST)
ബലൂചിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് വാഹനങ്ങളില്‍ 23 എന്‍ജിനീയര്‍മാരുമായി പാകിസ്ഥാനിലെ തുറമുഖ നഗരമായ ഗ്വാദറിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ മൂന്നപേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 2021 ജൂലൈയില്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചിരുന്നു.