1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ചേര്‍ത്തലയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അന്യസംസ്ഥാന തൊഴിലാളികളുടെ വീട് തകര്‍ത്ത രണ്ടുപേര്‍ അറസ്റ്റില്‍

Alappuzha
ചേര്‍ത്തലയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അന്യസംസ്ഥാന തൊഴിലാളികളുടെ വീട് തകര്‍ത്ത രണ്ടുപേര്‍ അറസ്റ്റില്‍. നഗരസഭ പത്താം വാര്‍ഡിലെ ദിനേശന്‍, കൊല്ലം സ്വദേശി നിസാംകുഞ്ഞ് എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നടത്തിയ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഒറ്റപുന്നസമീപം വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് നേരെയാണ് ഇവര്‍ ആക്രമം നടത്തിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു ആക്രമണം.
അടുത്ത ലേഖനം
തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പനയില്‍ വന്‍ കുതിപ്പ്; രണ്ടാഴ്ച കൊണ്ട് വിറ്റു പോയത് 17 ലക്ഷത്തിലധികം ടിക്കറ്റുകള്‍