അനുബന്ധ വാര്‍ത്തകള്‍
- കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും
- പാക്കിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു
- കുപ്വാര ജില്ലയില്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
- ഇമ്രാന് ഖാന്റെ അറസ്റ്റിനെതിരെ പ്രതിഷേധം; പാക്കിസ്ഥാനില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
- ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ഗാല്‍വാന്‍ താഴ്വരയില് ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
ഗാല്‍വാന്‍ താഴ്വരയില് ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യ വ്യോമസേനയുടെ സഹായത്തോടെ സേനാവിന്യാസം നടത്തിയത്. സൈനികരെയും ആയുധങ്ങളെയും കിഴക്കന്‍ ലഡാക്കിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്ത ഏജന്‍സികള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
90ലധികം ടാങ്കുകളും 330 ബിഎംപി ഇന്ഫണ്ടറി കോംപാക്ട് വാഹനങ്ങളും റഡാര്‍ സംവിധാനങ്ങളും പീരങ്കികളും എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്.