1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Neenu's responce about Kevin's dead- Murder

"കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും, മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നത്": നീനു

"കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും"- നീനു

kevin murder case
കെവിന്റെ കൊലപാതകത്തിൽ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു. കെവിന്റെ ഭാര്യയായി തന്നെ ഞാൻ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. 
 
കെവിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതുകൊണ്ടുതന്നെ ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും മാതാപിതാക്കൾ പലതവണ തന്നോട് ആവശ്യപ്പെട്ടതായി നീനു വെളിപ്പെടുത്തി. 24 വയസ്സുകാരനായ കെവിനെ വിവാഹം ചെയ്‌ത കാര്യം നീനു തന്നെയാണ് മാതാപിതാക്കളെ വിളിച്ചറിയിച്ചത്.
 
നീനുവിന്റെ മാതാവിന്റെ സഹോദരീ പുത്രനായ പൊലീസ് കസ്‌റ്റഡിയിലായ നിയാസും മറ്റ് ബന്ധുക്കളും ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കൾ നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നുവെന്നും നീനു പറഞ്ഞു. ഈ ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്നാണ് നിയാസ് ഭീഷണിപ്പെടുത്തിയിരുന്നത്. 
 
അതേസമയം, നിയാസ് നിരപരാധിയാണെന്ന് പറഞ്ഞ് അമ്മ ലൈലാബീവി രംഗത്തെത്തി. ഡ്രൈവറെ ആവശ്യമുണ്ടെന്ന് പറഞ്ഞ് മകനെ വീട്ടിൽ നിന്ന് ഷാനു ചാക്കോ കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് ലൈലാബീവി വെളിപ്പെടുത്തി. നീനുവിന്റെ മാതാപിതാക്കൾ വീട്ടിലെത്തി കാര്യങ്ങൾ പറയുമ്പോഴായിരുന്നു കെവിൻ കൊല്ലപ്പെട്ട കാര്യം അറിയുന്നതെന്നും അവർ പറഞ്ഞു.
അടുത്ത ലേഖനം
‘അക്രമികള്‍ വീട് കൃത്യമായി കണ്ടെത്തി, പകല്‍ മുഴുവന്‍ ക്വട്ടേഷന്‍ സംഘം മകനെ കൊണ്ടു നടന്നു‘- വെളിപ്പെടുത്തലുമായി കെവിന്റെ പിതാവ്