കാളിദേവിയെ അനുകരിച്ച് നൃത്തം ചെയ്‌തു; യുവാവിനെ എഴംഗ സംഘം കുത്തിക്കൊന്നു

കാളിദേവിയെ അനുകരിച്ച് നൃത്തം ചെയ്‌തു; യുവാവിനെ എഴംഗ സംഘം കുത്തിക്കൊന്നു

 goddess kali , kill , police , blood , murder case , പൊലീസ് , കാളി ദേവി , കാലു , കാളി , കൊലപാതകം , മദ്യപാനം
ന്യുഡല്‍ഹി| jibin| Last Modified ചൊവ്വ, 29 മെയ് 2018 (08:52 IST)
കാളി ദേവിയുടെ ഭക്തനായ യുവാവിനെ ഏഴംഗ സംഘം കുത്തിക്കൊന്നു. കാലു എന്ന യുവാവാണ് ക്രൂരമായ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം.

എഴംഗ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. നവീന്‍ (20), അമാന്‍ കുമാര്‍ സിംഗ് (20), മോഹിത് കുമാര്‍ (25), സജല്‍ കുമാര്‍ മഹേശ്വരി (19), പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കാലു കാളി ദേവിയെ അനുകരിച്ച് വസ്‌ത്രങ്ങള്‍ ധരിച്ച് ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും തെരുവില്‍ നൃത്തം ചെയ്യുന്നത് പതിവായിരുന്നു.

സംഭവദിവസം വീട്ടിലേക്ക് മടങ്ങിയ കാലുവിനെ മദ്യപിച്ചു കൊണ്ടിരുന്ന പ്രതികള്‍ തടഞ്ഞു നിര്‍ത്തി പരിഹസിച്ചു. യുവാവും പ്രതികരിച്ചതോടെ സംഘര്‍ഷമുണ്ടായി. ഇതിനിടെ പ്രതികള്‍ കാലുവിനെ സമീപത്തെ കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി മര്‍ദ്ദിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. കൊല നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :