1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Neelakkurinji Trip KSRTC

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

Neelakkurinji Trip KSRTC
മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ചൊക്രമുടിയിലേക്ക് എറണാകുളം ജില്ലയിലെ ഒൻപത് കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും ദിവസവും രാവിലെ അഞ്ച് മുതൽ സർവീസ് നടത്തുന്നുണ്ട്.
 
ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉൾപ്പെടുന്ന യാത്രയാണിത്. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനിൽക്കുന്ന നയനമനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളിൽ വിരിഞ്ഞിരിക്കുന്ന ഈ നീലവസന്തം നേരിൽ കാണാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.സ്വകാര്യ കമ്പനിയായ കെഡിഎച്ച്പിയുടെ (കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസ്) ഉടമസ്ഥതയിലുള്ള പ്രദേശത്താണ് പൂക്കൾ വ്യാപകമായി കാണുന്നത്. നിലവിൽ പൂർണമായി വിരിഞ്ഞുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ വരും ദിവസങ്ങളിൽ മഴ മാറുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരും.
 
സെപ്റ്റംബർ 30 വരെ ഈ അപൂർവ പ്രതിഭാസം മലനിരകളിൽ കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടൽ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സ്ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തിൽപ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ വസന്തമൊരുക്കിയിരിക്കുന്നത്.
അടുത്ത ലേഖനം
ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു