1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Navakerala Sadas End Today

നവകേരള സദസ് ഇന്നു അവസാനിക്കും

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ മാസം 18 ന് നവകേരള സദസ് ആരംഭിച്ചത്

Navakerala Sadas End Today
'മന്ത്രിസഭ ജനങ്ങളിലേക്ക്' എന്ന നൂതന ആശയം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നടത്തിയ നവകേരള സദസ് ഇന്നു അവസാനിക്കും. തിരുവനന്തപുരം ജില്ലയിലാണ് നവകേരള സദസിന്റെ അവസാനം. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. 
 
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ മാസം 18 ന് നവകേരള സദസ് ആരംഭിച്ചത്. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും പിന്നിട്ട യാത്ര 35 ദിവസത്തിനു ശേഷമാണ് അവസാനിക്കുന്നത്. വമ്പിച്ച ജനപങ്കാളിത്തമാണ് നവകേരള സദസിന് എല്ലാ മണ്ഡലങ്ങളിലും കണ്ടത്. ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ അറിയിക്കാനുള്ള സജ്ജീകരണവും നവകേരള സദസ്സില്‍ ഉണ്ടായിരുന്നു. നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിശോധിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി; ഗണേഷിന് ഗതാഗത വകുപ്പ് തന്നെ