ജ്യൂസില്‍ മദ്യം ചേര്‍ത്ത് ലൈംഗിക പീഡനം; കാമുകനും കൂട്ടുകാരിയും പിടിയില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (15:25 IST)
കോവളത്ത് ജ്യൂസില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ച് യുവതിയെ മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ കൂട്ടുകാരിയെയും ആണ്‍ സുഹൃത്തിനെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പീഡനത്തിനിരയായത്.

കോവളത്തെ ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് ജോലി ചെയ്തുവരുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെണ്‍ സുഹൃത്ത് മണ്ണാര്‍ക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തില്‍ സൂര്യ( 33) എന്നിവരാണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതി ആയിരുന്നു സംഭവം നടന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പറഞ്ഞാണ് യുവതിയെ സൂര്യ കോവളത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ശരത്ത് ഇവര്‍ക്ക് രണ്ടു പേര്‍ക്കും കോവളത്തിലെ ഹോട്ടലില്‍ മുറിയെടുത്തു നല്‍കി. ശരത് ജ്യൂസില്‍ മദ്യം ചേര്‍ത്ത് യുവതിയെ കുടിപ്പിച്ചു.അര്‍ധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചുെവന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സൂര്യ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. എറണാകുളത്ത് തിരിച്ചെത്തിയ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് കോവളം പോലീസിനെ കൈമാറുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :