1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളം അങ്കമാലിയില്‍ വന്‍ തീപിടിത്തം

Ernakulam
എറണാകുളം അങ്കമാലിയില്‍ തീപിടിത്തം. ന്യൂ ഇയര്‍ കുറീസിന്റെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കനത്ത പുകയാണ് ഇവിടെ നിന്നും ഉയരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
 
വൈകുന്നേരം നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 
അടുത്ത ലേഖനം
കൊടുംതണുപ്പ്; ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ ഈമാസം 31വരെ അടച്ചിടും