1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder, Neelamperoor, Atichira

വീട്ടമ്മയെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

Murder
ആലപ്പുഴ: അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.  നീലംപേരൂർ ഒന്നാം വാർഡ് കൈനാട്ടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ  (60) ആണ് പ്രതി കൊലപ്പെടുത്തിയത്.      

2004 മെയ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അശ്ളീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതിയായ കൈനാട്ടി അടിച്ചിറയിൽ പ്രദീപ് കുമാർ  (46) സരസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.  ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.സീത ആണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. 
അടുത്ത ലേഖനം
കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ