തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; അക്രമിസംഘം തിരിച്ചുപോകവെ വെട്ടിയെടുത്ത കാല്‍ റോഡില്‍ വലിച്ചെറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (20:35 IST)
തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി സുധീഷാണ് മരണപ്പെട്ടത്. പത്തംഗ സംഘം ഓട്ടോയിലും ബൈക്കിലുമെത്തി ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ വീടിനുള്ളിലിട്ട് വെട്ടുകയായിരുന്നു. ശേഷം അക്രമിസംഘം തിരിച്ചുപോകവെ വെട്ടിയെടുത്ത കാല്‍ റോഡില്‍ വലിച്ചെറിഞ്ഞു.

ഗുരുതരമായി വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :