കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:13 IST)
നാഗർകോവിൽ: കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് ജവാന്മാർ ഒളിവിൽ പോയി. ഇവരെ പിടികൂടാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനി മാർത്താണ്ഡം മഹിളാ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

കന്യാകുമാരി ജില്ലയിലെ മേൽപാലയിലെ വിദ്യാര്ഥിനിയെയാണ് പീഡിപ്പിച്ചത്. ഇടയ്‌ക്കോട് കുഴിയൊറ്റൽ സ്വദേശി ജോൺ ബ്രിട്ടോ (33), സ്വദേശി ലിബിൻ ജോൺ (32) എന്നിവരാണ് പിടിയിലായത്.

കേസിലെ ഒന്നാം പ്രതിയായ ഇടയ്‌ക്കോട് കുഴിയൊറ്റൽ സ്വദേശി സജിത്ത് (30), മേൽപ്പാല നിലവാനി സ്വദേശി ഗിരീഷ് (29) എന്നിവരാണ് ഒളിവിൽ പോയത്. എറണാകുളത്തു വച്ചാണ് തമിഴ്‍നാട് പോലീസ് എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :