അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് 42കാരനായ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍; ഭാര്യ കസ്റ്റഡിയില്‍
- പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം: കെകെ രമയ്ക്കെതിരെയുള്ള കേസ് തള്ളി
- കാസര്‍കോട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
- ഇന്ന് സന്ദീപിന്റെ ജന്മദിനം; സുനിതയുടെ പിറന്നാള്‍ സമ്മാനമായ ചുവന്ന ഷര്‍ട്ടും ജീവനറ്റ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി
- സന്ദീപ് വധക്കേസ്: പ്രതികള്‍ ബിജെപിക്കാര്‍, രാഷ്ട്രീയ കൊലപാതകമെന്ന് സൂചന നല്കി എഫ്ഐആര്‍
മകന്റെ മുന്നിൽ വച്ച് യുവാവിനെ ഭാര്യ ഷാൾ മുറുക്കി കൊലപ്പെടുത്തി
പത്തനാപുരം : സ്വന്തം മകന്റെ മുന്നിൽ വച്ച് യുവാവിനെ ഭാര്യ ഷാൾ മുറുക്കി കൊലപ്പെടുത്തി. പട്ടാഴി വടക്കേക്കരയിൽ മദ്യപിച്ചെത്തിയ ഭർത്താവിനെയാണ് ഭാര്യ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്.
കടുവാത്തോട് സെയ്ദാലി മൻസിലിൽ കാര്യറ സ്വദേശി സാബു എന്ന ഷാജഹാനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ നിസയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഒറ്റമുറി ഷെഡിൽ ഇളയ മകന്റെ മുന്നിൽ വച്ചാണ് ഇരുവരും തമ്മിൽ പിടിവലി നടന്നതും സംഭവം കൊലപാതകത്തിൽ എത്തിയതും. ഈ സമയം ഇവരുടെ മൂത്ത മകൾ ഉറക്കത്തിലായിരുന്നു.
ഷാജഹാൻ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നതിനാൽ അയൽക്കാർ ഇവരുടെ ബഹളത്തിൽ ഇടപെടുമായിരുന്നില്ല. പിടിവലിക്കിടെ നിസ ഷാൾ കൊണ്ട് ഷാജഹാന്റെ കഴുത്തിൽ മുറുകിയപ്പോൾ ബോധം കേട്ട് വീണു. തുടർന്ന് ഇവർ ഇവരുടെ പിതാവ്, സഹോദരൻ എന്നിവരോട് ഷാജഹാന് ശ്വാസ തടസം ഉണ്ടെന്നും ബോധം നഷ്ടപ്പെട്ടതെന്നും അറിയിച്ചു.
ഇവർ എത്തി ഷാജഹാനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കഴുത്തിൽ പാട്ടുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു കോടതിയിൽ ഹാജരാക്കിയ നിസയെ റിമാൻഡ് ചെയ്തു.

അടുത്ത ലേഖനം