അനുബന്ധ വാര്‍ത്തകള്‍
- യുവാവിനെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊന്നു : പ്രതി പിടിയിൽ
- കര്‍ണാടക പോലീസിന് സല്യൂട്ട്, ദര്‍ശന്റെ അറസ്റ്റില്‍ പ്രതികരണവുമായി രാം ഗോപാല്‍ വര്‍മയും ദിവ്യ സ്പന്ദനയും
- ദര്‍ശനെ കുരുക്കി സിസിടിവി ദൃശ്യങ്ങള്‍, നടന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയേക്കും
- വയോധികന് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മകന് അറസ്റ്റില്‍
- സുഹൃത്തായ നടിക്ക് അശ്ലീലസന്ദേശം അയച്ചയാളെ മർദ്ദിച്ച് കൊലപ്പെടുത്തി, കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ
സുഹൃത്തുക്കൾ തമ്മിൽ അടിപിടി : യുവാവ് അടിയേറ്റു മരിച്ചു
ആലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുണ്ടായി വാക്കുതർക്കം ഏറ്റുമുട്ടലിലും തുടർത്ത് കൊലപാതകത്തിലും കലാശിച്ചു. മദ്യപിച്ച ശേഷം ബാറിന് പുറത്തിറങ്ങിയ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഒരാൾ അടിയേറ്റു മരിച്ചത്.
മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന് എതിർവശത്തുള്ള യൂണിയൻ ബാങ്ക് ശാഖയുടെ മുന്നിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്.
ചെന്നിത്തല തൃപ്പരുന്തുറ ഒരിപ്രം കാർത്തികയിൽ രാജന്റെ മകൻ രാജേഷ് ആണ് മരിച്ചത്. രണ്ടു പേർ യൂണിയൻ ബാങ്കിന് മുൻപിൽവച്ച് രാജേഷിനെ മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്. സുഹൃത്തുക്കളായ സനു, ബിജു, ഗണേശ് എന്നിവർ ചേർന്നാണ് മദ്യപിച്ച് പുറത്തിറങ്ങിയശേഷം ഇവർ തമ്മിൽ അടിപിടി ഉണ്ടായി.
എന്നാൽ ബാർ പൂട്ടി ജോലിക്കാർ പോയ ശേഷം ഇവർ വീണ്ടും എത്തി രാജേഷിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാജേഷ് വിവാഹമോചിതനാണ്. മാവേലിക്കര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു