എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 11 ജൂണ്‍ 2024 (15:17 IST)
ഇടുക്കി :വയോധികനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. മാങ്കുളം അമ്പതാം മൈല്‍ സ്വദേശി അയ്യപ്പന്‍ എന്ന തങ്കച്ചന്‍ (60) ന്റ മരണം കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു.
മാങ്കുളം അമ്പതാം മൈല്‍ പാറേക്കുടി തങ്കച്ചന്റെ മൃതദേഹം വീടിനോട് ചേര്‍ന്നുള്ള ഷെഡിനുള്ളിലാണ് കാണപ്പെട്ടത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
അയല്‍വാസികളില്‍ ഒരാള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നുള്ള സംഘമെത്തി തുടര്‍ നടപടി സ്വീകരിച്ചു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ കൈക്കൊണ്ടു.
തങ്കച്ചനും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മകന്റ കസ്റ്റഡിയെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.