അനുബന്ധ വാര്‍ത്തകള്‍
- പൊറോട്ട കമ്പനി ജീവനക്കാരൻ്റെ മരണത്തിൽ ദുരൂഹത: കൂടെ താമസിക്കുന്ന ആളെ കാണാനില്ല
- ഓടുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു : പ്രതി രക്ഷപ്പെട്ടു
- ചന്ദ്രിക കുമാരി കൊലക്കേസ് : പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
- അഴിക്കുള്ളിലും പഞ്ചനക്ഷത്ര സൗകര്യത്തോടെ ജീവിതം, നടന് ദര്‍ശന്റെ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്
- വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ യുവാവിന്റെ മരണം, ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്
മലയിൻകീഴ് ശരത് വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും പിഴയും ശിക്ഷ
തിരുവനന്തപുരം: ഏറെ വിവാദങ്ങൾ ഉയർത്തിയ മലയിൻ കീഴ് ശരത് വധക്കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴച്ചും വിധിച്ചു. പ്രതികള്‍ ചാരായ വാറ്റും കച്ചവടവും നടത്തുന്നത് പറഞ്ഞു വിലക്കിയതിലുള്ള പകയിലാണ് മലയിന്‍കീഴ് സ്വദേശി ശരത്തിനെ കുത്തി കൊലപ്പെടുത്തുകയും ഒന്നാം സാക്ഷി മഹേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ഓട്ടോ മോഹന് ജീവപര്യന്തം കഠിന തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
മലയിന്‍കീഴ് തച്ചോട്ടുകാവ് മച്ചീനാട് മലയിന്‍കീഴ് പഞ്ചായത്ത് റോഡരികത്തു വീട്ടില്‍ സുകുമാരന്‍ നാടാര്‍ മകന്‍ ഓട്ടോ മോഹന്‍ എന്ന മോഹനെയാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹന്റേതാണ് ശിക്ഷാവിധി. പിഴ തുകയില്‍ നിന്നും മരിച്ച ശരത്തിന്റെ മാതാപിതാക്കള്‍ ആയ ചന്ദ്രശേഖരന്‍ നായര്‍, ചന്ദ്രിക, സഹോദരി സരിത എന്നിവര്‍ക്ക് ഒന്‍പത് ലക്ഷവും കേസിലെ ഒന്നാം സാക്ഷിയും പ്രതികളുടെ കുറ്റകൃത്യത്തില്‍ വെച്ച് പരിക്കേറ്റ മഹേഷ് കുമാറിന് 20,000 രൂപ നല്‍കാനും വിധിന്യായത്തില്‍ പറയുന്നു.
കേസിലെ രണ്ടാം പ്രതി തങ്കരാജന്‍ വിചാരണയ്ക്ക് ഇടയില്‍ മരണപ്പെട്ടു
അടുത്ത ലേഖനം