1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Darshan thoogudeepa jail photo leak

അഴിക്കുള്ളിലും പഞ്ചനക്ഷത്ര സൗകര്യത്തോടെ ജീവിതം, നടന്‍ ദര്‍ശന്റെ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്

Darshan thogudeepa
Darshan thogudeepa
വനിതാ സുഹൃത്തിനോട് മോശമായി പെരുമാറിയ ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി സൗകര്യങ്ങള്‍. ഇതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്,ഗുണ്ടാ നേതാവ് വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ പുകവലിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
 
 ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമിയെയാണ് നടനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വനിതാ സുഹൃത്തും നടിയുമായ പവിത്രാ ഗൗഡയ്ക്ക് സന്ദേശം അയച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ദര്‍ശന്റെ ആരാധകനായിരുന്ന രേണുകാസ്വാമി വിവാഹിതനായ ദര്‍ശന്‍ പവിത്രാ ഗൗഡയുമായി ബന്ധം പുലര്‍ത്തുന്നതില്‍ അസ്വസ്ഥനായിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പവിത്രയ്ക്ക് മോശം സന്ദേശങ്ങളയച്ചതോടെയാണ് ഇയാളെ ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
 
 ചിത്രം പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രേണുകസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
അടുത്ത ലേഖനം
പൈസ അടിച്ചുമാറ്റാനും അവസരങ്ങൾ കിട്ടാത്തവരും ഒക്കെ വരും, ആരോപണങ്ങൾ നിഷേധിച്ച് മണിയൻ പിള്ള രാജു