അനുബന്ധ വാര്‍ത്തകള്‍
- യുവാവിനെ കൊന്നു ചാക്കില്‍ കെട്ടി മലയില്‍ തള്ളിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
- മദ്യപാനത്തിനിടെ തര്‍ക്കവും കത്തിക്കുത്തും: യുവാവ് കുത്തേറ്റു മരിച്ചു
- ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക്, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് മുകളിലേക്ക്
- 'പറയുന്നത് കേട്ടാല്‍ മതി, തിരിച്ചൊന്നും പറയേണ്ട' ഓട്ടോയിലുള്ളത് കൊലക്കേസ് പ്രതിയാണെന്ന് ജൗഹര്‍ അറിയുന്നത് സുഹൃത്ത് വിളിച്ചപ്പോള്‍; ഒന്നും അറിയാത്ത മട്ടില്‍ ഓട്ടോ നേരെ പൊലീസ് സ്റ്റേഷനിലേക്ക്
- യുവാവിനെ കുത്തിക്കൊന്ന കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍
ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകം : യുവാവ് അറസ്റ്റില്‍
കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയായ സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം വെള്ളറമ്പ് തിരുവാകാലത്തില്‍ കുഞ്ഞിപ്പാത്തുമ്മ യാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട അയല്‍വാസിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി എന്ന 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു ജോലി ചെയ്തിരുന്ന ഷാഫി രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. നേരം വെളുത്തിട്ടു ഏറെ നേരമായിട്ടും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്നു അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് കുഞ്ഞിപ്പാത്തുമ്മ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ചില സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.