യുവാവിനെ കുത്തിക്കൊന്ന കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 17 ജൂണ്‍ 2021 (18:06 IST)
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് മദ്യ ലഹരിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാല് പ്രതികളെ പോലീസ് പിടികൂടി. ശുചീന്ദ്രം പറക്ക ചര്‍ച്ച് തെരുവ് സ്വദേശി അയ്യപ്പന്‍ എന്ന 24 കാരനെയാണ് കൊലപ്പെടുത്തിയത്.

തെങ്ങണം പുത്തൂര്‍ സ്വദേശി സ്റ്റാലിന്‍ (31), സുരേഷ് (32), പ്രഭു (32), കോട്ടാര്‍ സ്വദേശി അയ്യപ്പന്‍ (32) എന്നിവരാണ് പിടിയിലായത്. മരിച്ച അയ്യപ്പന്റെ സുഹൃത്ത് സന്തോഷ് (24) കുത്തേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അയ്യപ്പനും സന്തോഷും പ്രതികള്‍ റോഡരുകിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റവും തര്‍ക്കവുമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

കന്യാകുമാരി ഡി.വൈ.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമിന്റെ കീഴിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :