1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Iringalakuda Kaakkaathuruth

മദ്യപാനത്തിനിടെ തര്‍ക്കവും കത്തിക്കുത്തും: യുവാവ് കുത്തേറ്റു മരിച്ചു

Murder
ഇരിങ്ങാലക്കുട: സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയും ഒരു യുവാവ് മരിക്കുകയും ചെയ്തു. താണിശേരി സ്വദേശി കൂത്തുപാലയ്ക്കല്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശരത് ആണ് കുത്തേറ്റു മരിച്ചത്.
 
കഴിഞ്ഞ രാത്രി കാക്കാത്തുരുത്തിയില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്ത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പോലീസ് മദ്യപ സംഘത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ആക്രമണ കേസിലെ പ്രതി എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപെട്ടു