യുവാവിനെ കൊന്നു ചാക്കില്‍ കെട്ടി മലയില്‍ തള്ളിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 20 ജൂണ്‍ 2021 (12:28 IST)
ചാലക്കുടി: യുവാവിനെ കൊന്നു ചാക്കില്‍ കെട്ടി കുതിരാന്‍ മലയില്‍ തള്ളിയ അരിങ്ങോടര്‍ ഹരി എന്നറിയപ്പെടുന്ന പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ കോടാലി കോപ്ലിപ്പാടത്ത് താമസം എറണാകുളം കുറുമശേരി സ്വദേശി മുടവന്‍ പ്ലാക്കല്‍ ഹരി എന്ന ഹരികൃഷ്ണന്‍ (50) ഡി.വൈ.എസ്.പി എം.ജിജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.

കൊലപാതകശ്രമം കേസുകള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ കേസുകളിലെ പ്രതിയായ ഇയാള്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക പോലീസ് സേനയ്ക്ക് പ്രശ്‌നമുണ്ടാക്കിയ നിരവധി കേസുകളിലെ പ്രതിയാണ്. ആളുകളെ മയക്കി കൊള്ളയടിക്കുന്ന രീതിയില്‍ വിരുതന്‍ ആയതിനാല്‍ ഇയാള്‍ക്ക് അരിങ്ങോടര്‍ ഹരി എന്ന ഇരട്ടപ്പേരുമുണ്ട്.

സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കൊടകര ഇത്തുപ്പാടം സ്വദേശിയുടെ വീടുകയറി ആക്രമിക്കുകയും തട്ടിക്കൊണ്ട്‌പോയി മര്‍ദ്ദിക്കുകയും പണവും ആഭരണവും കൊള്ളയടിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇപ്പോള്‍ സാഹസികമായി പിടികൂടിയത്. പോലീസ് പിടിച്ചപ്പോള്‍ ചെങ്ങമനാട് സ്വദേശി മോഹനന്‍ ആണ് താനെന്നാണ് പോലീസിനോട് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചത്.

തമിഴ്നാട്ടിലെ വെല്ലൂരില്‍ ഒരു യുവതിയുമായി കൂട്ട് ചേര്‍ന്ന് ഒരു വീട്ടിലെ മുഴുവന്‍ ആളുകളെയും ഭക്ഷണത്തില്‍ മയക്കു മരുന്ന് നല്‍കി കൊള്ളയടിച്ച വരുതനാണ് ഇയാള്‍. ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലെ യലഹങ്കയില്‍ യുവാവിനെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊല്ലുകയും വെള്ളിക്കുളങ്ങരയില്‍ തോക്കു കാണിച്ചു നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസുകള്‍ ഇയാള്‍ക്കെ തിരെയുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :