അനുബന്ധ വാര്‍ത്തകള്‍
- വാവ സുരേഷിന്റെ ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണമായി നീക്കി
- പാമ്പ് കടിയേറ്റ ഭാഗത്ത് തുണി കൊണ്ട് മുറുക്കി കെട്ടുന്നത് ശരിയാണോ?
- 'കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷമിറങ്ങും'; ഇതില്‍ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
- പാമ്പ് കടിയേറ്റ ഭാഗത്ത് സ്വയം പ്രഥമശുശ്രൂഷ, ആശുപത്രിയിലേക്ക് പോയത് സ്വയം ഡ്രൈവ് ചെയ്ത്; കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായി
- വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടുനിന്ന ആള് തലകറങ്ങി വീണു
പിതാവ് പാമ്പിനെ തല്ലിക്കൊന്നപ്പോൾ മറ്റൊരു പാമ്പ് മകനെ കടിച്ചുകൊന്നു
ഭോപ്പാൽ: പിതാവ് ഒരു പാമ്പിനെ തല്ലിക്കൊന്നപ്പോൾ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് ഇയാളുടെ മകനെ കടിച്ചു കൊന്നു. മധ്യപ്രദേശിലെ സിഹോറയിലാണ് സംഭവം. സിഹോറയിലെ ബുധനി ജോഷിപൂരിലെ കിഷോരിലാലിന്റെ മകൻ രോഹിത്ത് എന്ന പന്ത്രണ്ടുകാരനാണ് പാമ്പുകടിയേറ്റു മരിച്ചത്.
രണ്ട് ദിവസം മുമ്പായിരുന്നു കൂലിപ്പണിക്കാരനായ കിഷോരിലാൽ വീടിനടുത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്നത്. എന്നാൽ അതെ ദിവസം രാത്രി രണ്ട് മണിയോടെ ഉറങ്ങിക്കിടന്ന മകന്റെ കാലിൽ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ മകനെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ ബാലൻ മരിച്ചു. ബാലനെ കടിച്ച പാമ്പിനെയും വീട്ടുകാർ തല്ലിക്കൊന്നു.

അടുത്ത ലേഖനം