1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Motor Registration ALI Payyannur

വാഹന നമ്പറില്‍ തന്റെ പേര് വരുത്താന്‍ നമ്പര്‍ തിരുത്തി : 13000 പിഴയടിച്ചു

Motor-Registration
പയ്യന്നൂര്‍: വാഹന രജിസ്ട്രേഷന്‍ നമ്പറില്‍ കൃത്രിമം കാട്ടി തന്റെ പേരായ 'അലി' ഉള്‍പ്പെടുത്തിയ ആള്‍ക്ക് 13000 രൂപ പിഴ അടിച്ചു കിട്ടി. പയ്യന്നൂര്‍ കുഞ്ഞിമംഗലം എം.കെ.മുഹമ്മദാലി എന്ന അലിയ്ക്കാണ് പിഴ പിഴ വിധിച്ചത്.
 
ഇയാളുടെ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ KL 13 AL 1818 എണ്ണയില്‍ തന്റെ പേരായ അലി (ALI) വരാനായി I എന്ന അക്ഷരം കൂട്ടി ചേര്‍ത്തുവച്ചു. ഇതാണ് ഇപ്പോള്‍ പണി കിട്ടിയത്. നമ്പര്‍ പ്‌ളേറ്റ് കണ്ട പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഓ  പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം എം.വി.ഐ എം.ജി.സുധീഷ് പിഴ ചുമത്തി.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
'പെണ്‍കുട്ടികളെ മാതാപിതാക്കള്‍ എന്തിന് രാത്രി ബീച്ചില്‍ വിട്ടു': ബലാത്സംഗ കേസില്‍ പുലിവാല് പിടിച്ച് ഗോവ മുഖ്യമന്ത്രി