1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Who Will be New KPCC President

ഫ്‌ളക്‌സുകൾ നോക്കിയല്ല കെപിസിസി പ്രസിഡന്റ് സ്ഥാനം തീരുമാനിക്കുന്നത്: കെ.മുരളീധരൻ

ജോസഫ് വാഴയ്ക്കനും കൊടിക്കുന്നിൽ സുരേഷും തമ്മിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ നടക്കുന്നത്

Who Will be New KPCC President
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി തമ്മിലടികൾ തുടരവേ അഭിപ്രായംപറഞ്ഞ് മുതിർന്ന നേതാവും മന്ത്രിയുമായ കെ.മുരളീധരൻ. കെപിസിസി പ്രസിഡന്റ് സ്ഥാനം തീരുമാനിക്കുന്നത് ഫ്‌ളക്‌സുകൾ നോക്കിയല്ലെന്ന് മുരളീധരൻ പറഞ്ഞു. 
 
പ്രധാനമായും രാത്രിയിലാണ് ഫ്ളക്സുകൾ വെക്കുന്നത്. എങ്ങനെ രാത്രിയും പകലും ആരെങ്കിലും വയ്ക്കുന്ന ബോർഡ് നോക്കിയില്ല പ്രസിഡന്റിനെ തീരുമാനിക്കുകയെന്നും ഹൈക്കമാൻഡ് അതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു. 
 
ജോസഫ് വാഴയ്ക്കനും കൊടിക്കുന്നിൽ സുരേഷും തമ്മിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ നടക്കുന്നത്. നിയമസഭാ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയുള്ള വാഴയ്ക്കനാണ് കൂടുതൽ സാധ്യത. ഇരട്ട പദവി വേണ്ടെന്ന തീരുമാനത്തിലേക്ക് എഐസിസി എത്തിയാൽ വാഴയ്ക്കനു തന്നെയാണ് നറുക്ക് വീഴുക. 
About Writer
WEBDUNIA