ഞാൻ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് അമ്മയ്‌ക്കിഷ്ടമാണ്: മനസ് തുറന്ന് കരീന കപൂർ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂലൈ 2021 (20:51 IST)
ബോളിവുഡിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് കപൂർ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും ഗ്ലാമറസ് വേഷങ്ങളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരം വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ്. കൂടാതെ ടെലിവിഷൻ ഷോകളിൽ വിധികർത്താവായും താരം എത്താറുണ്ട്. ഏറ്റവുമൊടുവിൽ അഭിനയിച്ച ആമിർഖാൻ ചിത്രമായ ലാൽ സിംഗ് ചദ്ദ പുറത്തിറങ്ങാനിരിക്കെ തന്റെ കരിയറിനെ പ‌റ്റിയും സ്വകാര്യജീവിത‌ത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് താരം.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012ലായിരുന്നു സെയ്‌ഫ്-കരീന താരദമ്പതിമാരുടെ വിവാഹം. സെയ്ഫ് അലി ഖാന്‌റെ അമ്മയും പഴയ ബോളിവുഡ് താരവുമായ ഷര്‍മിള ടാഗോറുമായുള്ള ബന്ധത്തെപറ്റിയാണ് നടി മനസ്സ് തുറന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗ് 2 വിലെ തന്റെ ഐറ്റം ഡാന്‍സ് കണ്ട് അമ്മായിഅമ്മ വളരെയധികം ആസ്വദിച്ചിരുന്നതായി കരീന പറയുന്നത്. ഞാൻ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് വളരെ ഇഷ്‌ടമാണ്. ഞാൻ എപ്പോഴും സെക്‌സിയും ഗ്ലാമറുമാണെന്നാണ് അമ്മ പറയാറുള്ളത്. കരീന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :