ശ്രീനു എസ്|
Last Updated:
വ്യാഴം, 29 ജൂലൈ 2021 (16:45 IST)
ബലാത്സംഗ കേസില്‍ പുലിവാല് പിടിച്ച്
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ നാലുപേര്‍ ബലാത്സംഗം ചെയ്ത കേസിലാണ് മുഖ്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. 14വയസുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ തങ്ങുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കണമെന്നും കുട്ടികള്‍ക്ക് അനുസരണ ഇല്ലെങ്കില്‍ ആ കുറ്റം സര്‍ക്കാരിന്റേയും പൊലീസിന്റേയും തലയില്‍ ചാര്‍ത്താന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതോടെ പ്രതിപക്ഷമടക്കം സാവന്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്ന നിലപാടാണ് സാവന്തിന്റേതെന്നാണ് വിമര്‍ശനം.