മന്ത്രി കെ.മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു
ആരോഗ്യമേഖലയിൽ സകലതും താളംതെറ്റിയിരിക്കുകയാണെന്ന് പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് രണ്ട് സ്റ്റാഫ് അംഗങ്ങളുടെ രാജി
ആരോഗ്യമന്ത്രി കെ.മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡി. പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇവർക്ക് പകരം ആളെ നിയോഗിക്കുകയും ചെയ്തു. രാജി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആരോഗ്യമേഖലയിൽ സകലതും താളംതെറ്റിയിരിക്കുകയാണെന്ന് പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് രണ്ട് സ്റ്റാഫ് അംഗങ്ങളുടെ രാജി. ചുമതലയേറ്റ് ഒരു മാസം കഴിയുമ്പോഴേക്കും രണ്ട് പേർ രാജിവെച്ചത് എന്തിനെന്നു വ്യക്തമല്ല.