1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mobile-Phone, Chakkarakkal, Kannur

വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കൗമാരക്കാരനെതിരെ കേസ്

Mobile-Phone
കണ്ണൂർ: പേയിങ് ഗസ്റ്റ് ആയി വീട്ടിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ കൗമാരക്കാരനെതിരെ പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി എക്കാൾ മെത്തയിൽ കഴിഞ്ഞ ജൂൺ മാസം പത്തൊമ്പതു മുതൽ ജൂലൈ മുപ്പത്തൊന്നു വരെയുള്ള കാലയളവിലാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.

കൊല്ലം ജില്ലാ നിവാസിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് വീട്ടിലെ പതിനാറുകാരനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. വിദ്യാർത്ഥിനിക്ക് സംശയം തോന്നിയാണ് ശുചിമുറിയിൽ ക്യാമറ ഓൺ ചേത നിലയിൽ ഒളിപ്പിച്ചുവച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്