1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mobile-Phone, Killiyur, Vellayambalam

കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച 40 കാരൻ പിടിയിൽ

Mobile-Phone
തിരുവനന്തപുരം: കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ 40 കാരൻ പിടിയിലായി. കന്യാകുമാരി കിള്ളിയൂർ നെടുവിലാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളയമ്പലം ആൽത്തറ ജംഗ്‌ഷനടുത്തുള്ള വീട്ടിലെ കുളിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്. മേസ്തിരി പണിക്കെത്തിയ ഇയാൾ താമസിച്ചതിന് സമീപത്തെ വീട്ടിലെ കുളിമുറിയുടെ വെന്റിലേറ്ററിലാണ് ഇയാൾ മൊബൈൽ ക്യാമറ വച്ചത്.

എന്നാൽ സമീപത്തെ മതിലിനടുത്ത് ഒളിച്ചു നിന്ന ഇയാളെ വീട്ടുകാർ കണ്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ മുമ്പും സമാനമായ രീതിയിലുള്ള കുറ്റം ചെയ്തതായി പോലീസ് വെളിപ്പെടുത്തി.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി