1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Pocso, Muzhuppilangadu

പ്രണയം നടിച്ചു പീഡനം. പ്രതി അറസ്റ്റിൽ

Harassment
കണ്ണൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഴുപ്പിലങ്ങാട് മഠം സ്വദേശി ഷിജിത്ത് എന്ന മുപ്പത്തിമൂന്നു കാരനാണു പോലീസ് പിടിയിലായത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട വ്യത്യാസം അന്വേഷിച്ചു രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോക്സോ വകുപ്പിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അറസ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
കോട്ടയത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 27കാരന് ദാരുണാന്ത്യം