ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം പകർത്തിയ പോലീസുകാരൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 26 ജനുവരി 2023 (14:21 IST)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം പകർത്തിയ പോലീസുകാരൻ പിടിയിലായി. സ്റ്റാച്യുവിലെ സർക്കാർ പ്രസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ചെങ്കൽ സ്വദേശി പ്രിനു എന്ന 32 കാരനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഈ സംഭവം നടന്നത്. ജീരിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവതിയുടെ ചിത്രമാണ് പ്രിനു പകർത്തിയത്. ബന്ധുവിന് കൂട്ടിനിരിക്കാൻ എത്തിയതാണ് പ്രിനുവും. എന്നാൽ യുവതി ശുചിമുറിയിൽ കയറിയപ്പോൾ ഇയാൾ പുറത്തുനിന്നു വെന്റിലേറ്റർ വഴി മൊബൈൽ ഫോൺ വഴി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി ഇയാളുടെ മൊബൈലിൽ കോൽ വന്നത്തൂടെ ശബ്ദം കേട്ട യുവതി നിലവിളിച്ചു. ഭയന്നുപോയ പ്രതി മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. ഇതിനിടെ ആളുകൾ ഇയാളെ പിടികൂടി പൊലീസിന് കൈമാറി. ഫോണിൽ നിന്ന് യുവതിയുടെ ദൃശ്യം കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :