1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

താനൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണില്‍ പത്തിലധികം ഗുളികകള്‍ കണ്ടെത്തി

Malappuram
താനൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണില്‍ പത്തിലധികം ഗുളികകള്‍ കണ്ടെത്തി. മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ബണ്ണിലാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെളുത്ത നിറത്തിലുള്ള ഗുളികകള്‍ എന്തിനുള്ളതെന്നും എങ്ങനെ ഇത് ബണ്ണിനകത്ത് എത്തിയെന്നും ഇതുവരെ വ്യക്തമല്ല. 
 
കമ്പനി ഉടമയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടയില്‍ ബാക്കിയുള്ളവ തിരിച്ചു കൊണ്ടുപോയിട്ടുണ്ട്. ഫുഡ് സേഫ്റ്റി വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അടുത്ത ലേഖനം
Tripura, Meghalaya, Nagaland Assembly Election Result 2023: ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി, മേഘാലയയില്‍ എന്‍പിപി