രേണുക വേണു|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (15:19 IST)
Tripura, Meghalaya, Nagaland Assembly Election Result 2023: ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ മറികടന്ന് ബിജെപി. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 34 സീറ്റില്‍ വിജയം ഉറപ്പിച്ചു. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായത് 14 സീറ്റുകള്‍ മാത്രം. സിപിഎം തനിച്ച് 11 സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മൂന്ന് സീറ്റുകളിലും ജയം ഉറപ്പിച്ചു. ആദിവാസി മേഖലയില്‍ നിന്നുള്ള തിപ്ര മോത്ത പാര്‍ട്ടി ത്രിപുരയില്‍ 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 60 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 25 ഇടത്താണ് എന്‍പിപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് - ആറ്, തൃണമൂല്‍ കോണ്‍ഗ്രസ് - അഞ്ച്, ബിജെപി - നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത് മറ്റ് കക്ഷികള്‍. ആറ് പേരുടെ കൂടെ പിന്തുണ ഉണ്ടെങ്കില്‍ കേവല ഭൂരിപക്ഷം തികച്ച് എന്‍പിപിക്ക് മേഘാലയയില്‍ ഭരിക്കാം. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.