യാത്രക്കാരനിൽ നിന്ന് 55 ലക്ഷത്തിന്റെ സ്വർണ്ണം പിടിച്ചു

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (16:41 IST)
കോഴിക്കോട്: വിമാന താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് 55 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. മലപ്പുറം മോങ്ങം ബംഗളത്ത് നവാഫ് എന്ന 29 കാരനിൽ നിന്നാണ് ഒളിച്ചുകടത്താൻ
ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് വന്ന ഇയാൾ ഒരു കിലോയിലേറെ തൂക്കം വരുന്ന സ്വർണ്ണ മിശ്രിതമാണ് നാല് കാപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഇതിൽ നിന്ന് 999 ഗ്രാം സ്വർണ്ണം വേര്തിരിച്ചെടുത്തതായി എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :