ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; യുവതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (10:55 IST)
ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയാണ് അറസ്റ്റിലായത്. പന്ത്രണ്ട് എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഒന്നിന് അയ്യായിരം രൂപയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണിത്.

സ്‌കൂട്ടറിന്റെ ഡിക്കിയില്‍ ബാഗിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതുമായി ബ്യൂട്ടിപാര്‍ലറിലേക്ക് കയറുന്നതിനിടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :