സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 ഫെബ്രുവരി 2023 (20:36 IST)
കണ്ണൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മദ്രസയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുല്‍കമാറില്‍ ആദില്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം നടന്നത്. കുഴഞ്ഞുവീണതിന് ഉടന്‍ പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹാരിസിന്റെയും ഫാത്തിമയുടെ മകനാണ് ആദില്‍.