1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lottery Bumper News

പൂജാ ബമ്പര്‍ നറുക്കെടുപ്പിന് മൂന്ന് നാള്‍ കൂടി: കോടിപതിയെ 22-ന് അറിയാം

Lottery Bumper News
പൂജാ ബമ്പര്‍ നറുക്കെടുപ്പിന് മൂന്ന് നാള്‍ കൂടി. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയര്‍ത്തിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്. 300 രൂപ മുടക്കില്‍ ഭാഗ്യത്തിന്റെ സ്വപ്നലോകത്തേക്ക് കടന്നുകയറാന്‍ ജനങ്ങളുടെ ആവേശത്തിനൊപ്പം ലോട്ടറി വകുപ്പും മുന്നേറുകയാണ്. വിപണിയില്‍ ഇറക്കിയിട്ടുള്ള ടിക്കറ്റുകളില്‍ 16.11.2023 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.
 
10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന. ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും.
ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in ലഭ്യമാകും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്