അനുബന്ധ വാര്‍ത്തകള്‍
- ODI World Cup 2023 Final: 20 വര്‍ഷം മുന്‍പത്തെ കടം ബാക്കി ! ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഞായറാഴ്ച
- IND Vs NZ: ഷമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
- IND Vs NZ: വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടോ
- IND Vs NZ: മത്സരത്തിനിടെ അനിഷ്ടസംഭവങ്ങള്‍ നടക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം
- ഫൈനലിലേക്ക് ഒരു ജയം അകലെ; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഇന്ന്, ടോസ് നിര്‍ണായകം
ലോകകപ്പ് ഫൈനല്‍: അഹമ്മദാബാദിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ലോകകപ്പ് ഫൈനല്‍ നടക്കുന്ന സാഹചര്യത്തില്‍ അഹമ്മദാബാദിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നാളെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ -ഓസ്ട്രേലിയ ഫൈനല്‍ മത്സരം നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പുറപ്പെടുന്ന ട്രെയിനുകള്‍ പിറ്റേന്ന് രാവിലെ അഹമ്മദാബാദില്‍ എത്തും. ഡല്‍ഹിയില്‍ നിന്ന് ഒരു ട്രെയിനും മുംബൈയില്‍ നിന്ന് മൂന്ന് ട്രെയിനുകളുമായിരിക്കും സര്‍വ്വീസ് നടത്തുക.
സീറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് 620 രൂപ, 3 എസി ഇക്കോണമി ബെര്‍ത്ത് 1,525 രൂപ, സാധാരണ 3 എസി സീറ്റ് 1,665 രൂപ, ഫസ്റ്റ് ക്ലാസ് എസി താമസം 3,490 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.