1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Liquor, Excise, Kulanada

മദ്യശേഖരവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Liquor
പന്തളം: അനധികൃതമായി സൂക്ഷിച്ച മദ്യശേഖരവും പുകയില ഉൽപ്പന്നങ്ങളും എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു. കുളനട ഗുരുമന്ദിരത്തിനടുത്ത് ചാങ്ങിഴേത്ത് കിഴക്കേതിൽ മധുസൂദനന്റെ വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്.

മദ്യസൂദനനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലും ഇയാളുടെ വീട്ടിൽ നിന്ന് വിദേശ മദ്യ ശേഖരം പിടികൂടിയിരുന്നു. കർണ്ണാടകയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

ഒരു ലിറ്ററിന്റെ 16 കുപ്പികളും 375 മിലിയുടെ 50 കുപ്പികളും 100 ടെട്രാ പാക്കറ്റും പുകയില ഉൽപ്പനങ്ങളുമാണ് പിടിച്ചത്. വീടിന്റെ വശങ്ങളിൽ വിറക് പ്രത്യേക രീതിയിൽ വച്ച ശേഷം അതിനടിയിലായിരുന്നു മദ്യം സൂക്ഷിച്ചത്. എഴുപത്തിനായിരത്തോളം രൂപ വില വരുന്ന മദ്യമാണ് ഇത് എന്ന് എക്സൈസ് സംഘം അറിയിച്ചു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ബസിടിച്ചു മരിച്ചയാളുടെ ആശ്രിതർക്ക് 7 കോടി നഷ്ടപരിഹാരം