നടുറോഡിൽ പോലീസിന്റെ മദ്യപരിശോധന, ബില്ലുണ്ടെന്ന് പറഞ്ഞിട്ടും രക്ഷയില്ല, സഹികെട്ട് രണ്ട് ഫുൾ റോഡിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

അഭിറാം മനോഹർ| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (19:27 IST)
കോവളത്ത് പോലീസിന്റെ മദ്യ പരിശോധനയിൽ പ്രതിഷേധിച്ച് സ്വീഡിഷ് സ്വദേശി. ന്യൂ ഇയറിന് മിന്നിക്കാൽ മൂന്ന് ഫുള്ളുമായി കോവ‌ളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്ന സ്റ്റീവ് എന്ന സ്വീഡിഷ് സ്വദേശിയെ പോലീസ് തടയുകയായിരുന്നു. സ്റ്റീവിന്റെ സ്‌കൂട്ടർ പരിശോധിച്ച പോലീസ് മൂന്ന് ഫുൾ ബോട്ടിൽ മദ്യം കണ്ടെത്തി. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. പോലീസ് പരിശോധനയിൽ സഹികെട്ടപ്പോഴായിരുന്നു സ്റ്റീവ് തന്റെ കയ്യിലെ രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞത്.

കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. എന്നാല്‍, കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു. ദൃശ്യങ്ങൾ ആരോ മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്നായി പൊലീസ്. എന്നാല്‍ മദ്യം പൊട്ടിച്ച് കളഞ്ഞ് പ്ലാസ്റ്റിക് കുപ്പി സ്റ്റീവ് ബാഗില്‍ സൂക്ഷിച്ച് സ്റ്റീവ് ബിവറേജിൽ പോയിൽ ബില്ലും വാങ്ങി സ്റ്റേഷനിലും ഹാജരായി. ദൃശ്യങ്ങൾ വൈറലായതോടെ വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :