ഇടുക്കിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ജനുവരി 2022 (18:06 IST)
ഇടുക്കിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാറാണ്(40) മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത്തിനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :