1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. leopard attack at kannur urban area

കണ്ണൂരിൽ പുലിയുടെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ - ദൃശ്യങ്ങള്‍

കണ്ണൂരില്‍ പുലിയുടെ ആക്രമണം

Leopard Attack
നഗരത്തിലെ താഴെത്തെരുവ്​റെയിൽവെ ബ്രിഡ്ജിന്​സമീപം പുലിയിറങ്ങി. തായത്തെരു മൊയ്തീൻ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് മൂന്നുമണിയോടെ പുലിയെ കണ്ടത്. അക്രമാസക്തനായ പുലി മൂന്ന് പേരെ കടിച്ചു. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ഒരു ബംഗാളിക്കും രണ്ട് മലയാളികൾക്കുമാണു കടിയേറ്റത്. അക്രമാസക്തനായ പുലി സമീപത്തെ പറമ്പിൽ കുടുങ്ങിയിരിക്കുകയാണ്​. ജനങ്ങൾ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വനംവകുപ്പും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 
About Writer
സജിത്ത്
അടുത്ത ലേഖനം
കണ്ണൂരിനെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെച്ച് കീഴടക്കി; പിടികൂടാ‌നായത് എട്ട് മണിക്കൂറിനൊടുവിൽ