കണ്ണൂരിനെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെച്ച് കീഴടക്കി; പിടികൂടാ‌നായത് എട്ട് മണിക്കൂറിനൊടുവിൽ

ജനങ്ങൾ തിങ്ങിപാർക്കുന്ന കണ്ണൂർ നഗരത്തിൽ പുലിയിറങ്ങിയതെങ്ങനെ?

കണ്ണൂർ| aparna shaji| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (07:45 IST)
കണ്ണൂരിനെ ഭീതിയിലാഴ്ത്തിയ പുലിയെ എട്ടുമണിക്കൂറിനൊടുവിൽ പിടികൂടി. നഗരത്തിലെ താഴെത്തെരുവ്​റെയിൽവെ ബ്രിഡ്ജിന് ​സമീപമാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുലിയിറങ്ങിയത്.
അക്രമാസക്തനായ പുലി അഞ്ച് പേരെ കടിച്ചു. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ പുലിയെ രാത്രി 10.50ഓടെയാണ് പിടികൂടിയത്. പുലിയിറങ്ങിയതറിഞ്ഞ് ആയിരങ്ങള്‍ തടിച്ചുകൂടിയതിനാല്‍ അപകടമൊഴിവാക്കുന്നതിന് നിരോധനാജ്ഞ പുറപ്പെടുവിച്ചാണ് പുലിയെ വലയിലാക്കിയത്.

സംഭവമറിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്തെിയത്. അഞ്ച് മണിയോടെ വനംവകുപ്പിന്‍െറ സ്പെഷല്‍ ഫോഴ്സ് എത്തിയെങ്കിലും ഇവര്‍ക്ക് പുലിയെ പിടിക്കാന്‍ കഴിഞ്ഞില്ല. മയക്കുവെടിക്കുള്ള മരുന്ന് വയനാട് ജില്ലയില്‍നിന്ന് എത്തിക്കുന്നതും വൈകി. പുലി ചാടിപ്പോകാതിരിക്കാന്‍ ഒളിച്ച പുരയിടത്തിനുചുറ്റും വലകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. രാത്രി 10.30ഓടെ പുരയിടത്തിലേക്ക് കയറിയ മയക്കുവെടി വിദഗ്ധന്‍ വയനാട് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സക്കറിയ രണ്ട് തവണ വെടിവെച്ചാണ് പുലിയെ മയക്കിയത്. വെടിയേറ്റ് 20 മിനിറ്റുകള്‍ക്കുശേഷം പുലിയെ കൂട്ടിലാക്കി.

ജനനിബിഡമായ കണ്ണൂര്‍ നഗരപ്രദേശത്ത് പുലി എങ്ങനെയാണ് എത്തിയതെന്നത് വിശദീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :