അനുബന്ധ വാര്‍ത്തകള്‍
- മലയിടുക്കിലേക്ക് വാഹനം മറിഞ്ഞു: 11 മരണം
- തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി അപകടം: യുവാവിന് ദാരുണാന്ത്യം
- മദ്യപിച്ച് വാഹനമോടിച്ചു: അപകടത്തില്‍ നാലു ബിബിഎ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
- കര്‍ഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പ്രതി; നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു
- ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു മൂന്നു മരണം
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
കുറവിലങ്ങാട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എം.സി റോഡിൽ മോനിപ്പള്ളി മുക്കാൽ ജംഗ്‌ഷന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ ആറിനാണ് അപകടമുണ്ടായത്. പന്തളം പറന്തൽ പൊങ്കാലടി കൊട്ടിലുവിളയിൽ വീട്ടിൽ ശ്രീജിത് (33), പൊങ്കാലടി കലതിവില കോളനി നിവാസി മനോജ് ഭവനിൽ മനോജ് (35) എന്നിവരാണ് മരിച്ചത്.
സുഹൃത്തിനെ യാത്രയാക്കിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവന്നവർ സഞ്ചരിച്ച കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സുഹൃത്തിനെ യാത്രയാക്കിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവന്നവർ സഞ്ചരിച്ച കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ലോറി ഡ്രൈവർ കല്ലറ പഴയംവീട്ടിൽ വേണു (55) വും സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ എതിരെ വന്ന ലോറിയിൽ പോയി ഇടിക്കുകയായിരുന്നു എന്നാണു കുറവിലങ്ങാട് പോലീസ് പറയുന്നത്.