കര്‍ഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പ്രതി; നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (08:13 IST)

പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ചൊവ്വാഴ്ച വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ കുണ്ട്‌ലി - മനേസര്‍ - പല്‍വാള്‍ എക്‌സ്പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഹൈവേയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. വെള്ള സ്‌കോര്‍പിയോ കാറിലാണ് നടന്‍ യാത്ര ചെയ്തിരുന്നത്. ദീപുവായിരുന്നു വണ്ടി ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടരയോടെയാണ് അപകടം. ദീപ് സിദ്ദുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ദീപ് സിദ്ദു പ്രതിയായിരുന്നു. ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ സിഖ് പതാക ഉയര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സിദ്ദു രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :