സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (13:57 IST)
മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് വന്‍ അപകടം. സംഭവത്തില്‍ 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലാണ് വിവാഹസംഘം സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 11 പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് സുഖിദങ് റീത്ത സാഹിബ് റോഡില്‍ വച്ച് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.