ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു മൂന്നു മരണം

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (17:56 IST)
കോഴിക്കോട്: കോഴിക്കോട്ടെ പുറക്കാട്ടിരി പാലത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ
ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ നടന്ന അപകടത്തിൽ പരിക്കേറ്റ പതിനൊന്നു പേരിൽ നാല് പേരുടെ നില ഗുരുതരമാണ്.


ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീര്ഥാടകരുമായ കർണ്ണാടക സ്വദേശികൾ ശിവന്ന, നാഗരാജ്, ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലായിരുന്നു പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിച്ചത്.

ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണു നിഗമനം. ഡ്രൈവർ അടക്കം രണ്ടു പേർ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ നാലുപേരെ അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ലോറി ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :