അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പില്‍ ബില്കുല് വിജയിച്ചു, ലവനും കുശനും തോറ്റു
- കേരളത്തിൽ നടക്കുന്നത് ദേശീയവാദികളും ദേശീയവിരുദ്ധരും തമ്മിലുള്ള പോരാട്ടം, സംസ്ഥാനത്തെ പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു: കെ സുരേന്ദ്രൻ
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു
- 99.9% പേരും കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വരണമെന്ന് ആഗ്രഹിക്കുന്നു: രൺദീപ് സുർജേവാല
- എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാൽ എന്താ? തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യുഡിഎഫ് നേതൃയോഗം ഇന്ന്
പഞ്ചായത്ത് ഭരണത്തില്‍ കുടുംബശ്രീക്ക് കൂടുതല്‍ ശക്തി
തിരുവനന്തപുരം: ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വിജയിച്ച കുടുംബശ്രീ അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായി. ഇത്തവണ വിവിധ സ്ഥാനങ്ങളിലേക്ക് 7058 കുടുംബശ്രീ അംഗങ്ങളാണ് ജയിച്ചെത്തിയത്. അതെ സമയം കഴിഞ്ഞ തവണ ഇത് 7376 ആയിരുന്നു.
ഇത്തവണ തദ്ദേശഭരണ സ്ഥാപങ്ങളിലേക്ക് വിജയിച്ച മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നോളം പേരും കുടുംബശ്രീ അംഗങ്ങളാണ്. ആകെ തെരഞ്ഞെടുക്കപ്പെട്ട 21854 പേരില്‍ 7058 പേരും കുടുംബശ്രീ അംഗങ്ങള്‍.
ഇത്തവണ കോഴിക്കോട് ജില്ലയില്‍ നിന്നാണ് കുടുംബശ്രീ അംഗങ്ങളില്‍ കൂടുതല്‍ പേരും വിജയിച്ചെത്തിയത് - 694 പേര്. എന്നാല്‍ ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് - 144 പേര്. ഇത്രയധികം പേര് അധികാര സ്ഥാനത്ത് എത്തിയത് കുടുംബശ്രീയുടെ മികവ് വര്‍ദ്ധിപ്പിക്കുകയും മൊത്തത്തില്‍ നാടിനു ഉപകാരമാവുകയും ചെയ്യുമെന്നാണ് ജനപക്ഷം.